തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്മെന്റ് ഹൗസിന് പിന്നില് തീപിടിത്തം. കന്റോണ്മെന്റ് ഹൗസിന് പിന്നിലെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരുടെ പാചക പുരയ്ക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. ആളപായമില്ല.|
കെട്ടിടത്തിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടനെ സമീപത്തുണ്ടായിരുന്നവർ പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയ്ക്കായി പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. രാത്രി പതിനൊന്ന് മണിയോടെ മന്ത്രി പി.സി.വിഷ്ണുനാഥ് കന്റോൺമെന്റ് ഹൗസ് സന്ദർശിച്ചു.
SUMMARY: Fire behind Cantonment House
















