സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ വ​യ​നാ​ട് അ​യ്യ​ൻ​കൊ​ല്ലി സ്വ​ദേ​ശി​നി ഫി​ലോ​മി​ന​യെ വി​ട്ട​യ​ച്ചു. സൗ​ദി​യി​ൽ നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ കൈ​വ​ശം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ല അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വാ​ർ​ഷി​കാ​വ​ധി ക​ഴി​ഞ്ഞ് ഈ ​മാ​സം പ​ത്തി​നാ​ണ് ഫി​ലോ​മി​ന ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ജി​ദ്ദ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ​ക്ഷ​ൻ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ പി​താ​വ് ര​വി​ക്കും ഭ​ർ​ത്താ​വ് ജോ​ണി​നും ഫി​ലോ​മി​ന ശ​ബ്ദ്‌​ദ​സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച​താ​യും ല​ഗേ​ജ് കൊ​ണ്ടു​പോ​യ​താ​യും ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഫി​ലോ​മി​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫി​ലോ​മി​ന സൗ​ദി പോ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ സൗ​ദി ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​തോ​റി​റ്റി​യു​ടെ​യും നാ​ർ​കോ​ടി​ക്‌​സ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ​യും പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി മ​രു​ന്ന​ല്ലെ​ന്ന് തെ​ളി​യു​കയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ ഫിലോമിനയെ മോചിപ്പിച്ചത്.
SUMMARY: A Malayali nurse, who was arrested in Saudi Arabia for possessing a banned medicine, has been released.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

Related Articles

Popular Categories