തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ ഓഫീസുകളും ബാങ്കുകളും ഇനി വ്യാഴാഴ്ചയേ പ്രവർത്തിക്കൂ.
ഇന്ന് ഞായർ അവധിയും 19-ന് ദുർഗാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട പൊതുഅവധിയും ഒക്ടോബർ 20-ന് മഹാനവമിയും ഒക്ടോബർ 21-ന് വിജയദശമിയും വരുന്നു. ഇതോടെ ശനിയാഴ്ചത്തെ പ്രവൃത്തിദിനത്തിനുശേഷം ബാങ്കുകൾ വ്യാഴാഴ്ചയായിരിക്കും വീണ്ടും തുറക്കുക.
അവധി ദിനങ്ങളിൽ എടിഎമ്മുകളിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ ഇടപാടുകാർ മുൻകരുതൽ എടുക്കണമെന്ന് ബാങ്കുകൾ അറിയിച്ചു. പണം നിക്ഷേപിക്കൽ, ചെക്ക് ക്ലിയറിങ്, ബാങ്ക് കൗണ്ടറുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ ആവശ്യമായവർ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
















