ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് അനുവദിച്ച ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ നൽകാനും തീരുമാനമായി.

കേരളത്തിൽ ഇതാദ്യമായാണ് ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈനിൻ്റെ വില്പനക്ക് ആദ്യ അനുമതി ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്കാണ് നൽകിയത്. 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത് ഇടതു സര്‍ക്കാര്‍. 2022 -23 ലെ മദ്യ നയ പ്രകാരമായിരുന്നു നടപടികള്‍. ഇതിനായി 2022 ൽ സ്മാള്‍ സ്കെയിൽ വൈനറി റൂള്‍സ് ഉണ്ടാക്കി. സാധാരണ വൈനിന് പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള്‍ കിട്ടി. അടുത്ത പടിയായി ബെവ്കോ ഷോപ്പുകള്‍ അല്ലാതെ പുറത്ത് വിൽക്കാനുളള അനുമതി കൊടുത്ത് ചട്ടം ഭേദഗതി ചെയ്തു. 100 ചചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിൽപന ശാലകള്‍ക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു. 2025 സെപ്തംബറിൽ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാൽ ഇതിന് വിൽപനാനുമതി തേടി അപേക്ഷയെത്തിയത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. ജൂണിൽ കിട്ടിയ അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിൽ വിൽപനാ നുമതി നൽകിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞത്. അപ്പോൾതന്നെ അടിയന്തരമായി സംസ്ഥാന എക്‌സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ അബ്‌കാരി നിയമങ്ങളിൽ ഭേദഗതി വരുത്തി ഹോർട്ടിവൈൻസ് വിൽപന നടത്തുന്നതിനുള്ള ചട്ടങ്ങളുൾപ്പെടെ രൂപീകരിച്ചിരുന്നു. എന്നാൽ കടകളിലൂടെയും ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. പുതിയ എക്‌സൈസ് കമ്മീഷണർ ചുമതലയെടുത്ത് രണ്ട് ദിവസത്തിനകമാണ് ഈ ഓർഡർ വന്നത്. സാങ്കേതികമായി ആ ഫയൽ മന്ത്രിയുടെ മുന്നിൽ വരണമെന്നില്ല. എന്നാൽ, മന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുവേണമായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ’- മന്ത്രി പ്രതികരിച്ചു.

​അതേസമയം, നിയമപ്രകാരമാണ് വിൽപനയെന്നാണ് എക്‌സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. വിൽപനയ്‌ക്കുള്ള ലൈസൻസ് അനുവദിച്ചത് ജൂൺ മാസത്തിലാണ്. 86% നികുതി ഘടനയോടെയാണ് തീരുമാനം. നികുതി ഘടനയിൽ ഇളവ് തേടി സംരംഭകരും ഇതിനോടകം രംഗത്തെത്തിയിരുന്നു.

SUMMARY: Sale of ‘Horti-wine’ through bakeries: Chief Minister directs cancellation of license

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന...

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

Related Articles

Popular Categories