പറക്കുന്നതിനിടെ എയർ ആംബുലൻസിൻ്റെ ഡോർ തുറന്നു: ബംഗ്ലാദേശിൽ അടിയന്തര ലാൻഡിംഗ്, ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു. എയര്‍ ആംബുലന്‍സ് അടിയന്തരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പറക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ വാതില്‍ ഭാഗികമായി തുറക്കുകയായിരുന്നു. ഉടന്‍ തന്നെ  പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനു അനുമതി തേടുകയായിരുന്നു.

തുടര്‍ന്ന് ധാക്കയിലെ ഹസ്രത്ത് ഷാ ജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഞായറാഴ്ചയായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിടിഎച്ച് വൈ എ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ സി90എ എന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം, വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിയിയായ രോഗി മരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ജന ഭൗമിക് എന്ന 56 കാരിയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ രോഗത്തെ കുറിച്ചും മരണകാരണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമല്ല. വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ അഞ്ജനയെ ബംഗ്ലദേശിലെ കുര്‍മിറ്റോള മള്‍ട്ടി കെയര്‍ സ്‌പെഷലൈസ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു

വിമാനത്തില്‍ രോഗിയെകൂടാതെ രണ്ട് പൈലറ്റുമാര്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
SUMMARY: Air ambulance door opens mid-flight: Emergency landing in Bangladesh; Indian woman dies tragically

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു....

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ...

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ദുബൈയിലെ ഏജൻസികളില്‍ നിന്ന് വിവരങ്ങള്‍ തേടാൻ ഇ.ഡി

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ദുബായില്‍...

Related Articles

Popular Categories