തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പോലീസ് പിടികൂടിയത്. ബ്രിട്ടിഷ് പൗരത്വമുള്ള വനിതയ്ക്കു നേരെയാണ് ഇന്നു പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വിദേശ വനിതയെ അജ്ഞാതനായ പ്രതി ആക്രമിക്കുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങൾ പകർത്തി പോലീസിനു കൈമാറിയിരുന്നു. തന്നെ അസഭ്യം പറഞ്ഞുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും വനിത ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലിസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതിയായ ഷഹദിനെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ പോലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Attempted sexual assault on a foreign woman in Varkala; man arrested.
















