ന്യൂഡല്‍ഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സർവീസ് നീട്ടാൻ ധാരണ. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസറഗോട്ടേക്കും നീട്ടാനുമാണ് ധാരണയായത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സർവീസുകളുടെ കാര്യത്തിൽ ധാരണയായത്.
കാസറഗോഡേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എറണാകുളം, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് രാത്രികാലങ്ങളില്‍ കണ്ണൂരിനപ്പുറത്തേക്ക് കൃത്യമായ ട്രെയിന്‍ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്. ഉച്ചയ്ക്ക് 03:50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിക്കുന്നത്. ആലപ്പുഴ എക്സിക്യൂട്ടിവിലെത്തുന്ന പയ്യന്നൂർ – കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി ബസിനെ ആശ്രയിച്ചാണ് നിലവിൽ യാത്ര തുടരുന്നത്. സര്‍വീസ് കാസര്‍ഗോഡേക്ക് ദീര്‍ഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസര്‍ഗോഡിനും ഇടയിലുള്ള പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തുമെന്നത് മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
SUMMARY: Good news: The hardships of night-time travel in Malabar are coming to an end; the Alappuzha–Kannur Executive Express is being extended to Kasaragod.
















