വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്; രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്‌ഐയുടെ വെളിപ്പെടുത്തല്‍. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് തന്റെ പേരില്‍ രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് മുൻ കണ്ണൂർ ടൗണ്‍ എസ്‌ഐ ദീപ്തി പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും ദീപ്തി വ്യക്തമാക്കിയതായാണ് വിവരം. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.

പ്രതിഷേധത്തിനിടെ മന്ത്രിക്ക് നേരെ ആക്രമണമുണ്ടായെന്ന കേസില്‍ നിർണായകമായേക്കാവുന്നതാണ് ഈ വെളിപ്പെടുത്തല്‍. അതേസമയം, കേസില്‍ മൊഴി മാറ്റിയ മുൻ ഗണ്‍മാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാനൊരുങ്ങുകയാണ് എസ്‌ഐടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് സൂചന. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കെഎസ്‌യു പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിലാഷ് ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ആയുധം ഉപയോഗിച്ച്‌ പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, എസ്‌ഐടിക്ക് മുന്നില്‍ നല്‍കിയ പുതിയ മൊഴിയില്‍ ആക്രമണശ്രമം നേരിട്ട് കണ്ടിട്ടില്ലെന്ന് അഭിലാഷ് വ്യക്തമാക്കിയതായാണ് വിവരം. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും അഭിലാഷ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോർട്ടുകള്‍.

മൊഴിയിലെ ഈ മാറ്റം ഗൗരവത്തോടെയാണ് എസ്‌ഐടി കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. സംഭവത്തില്‍ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎല്‍എയും രംഗത്തെത്തി. അതിനിടെ, കേസില്‍ പ്രതികളായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി.

എസ്‌ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളെക്കുറിച്ച്‌ ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയത്. ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റർ ചെയ്ത റെയില്‍വേ പോലീസ് ഇൻസ്‌പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മൊഴികളിലെ വൈരുധ്യങ്ങളും കേസ് രജിസ്റ്റർ ചെയ്ത സാഹചര്യങ്ങളും എസ്‌ഐടി പരിശോധിച്ചുവരികയാണ്.

SUMMARY: Case regarding the assault on Veena George: Woman SI states that the recorded testimony was fabricated.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

Related Articles

Popular Categories