ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: കുടുംബകലഹത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി സ്വദേശി പ്രിന്‍സ് അറസ്റ്റില്‍. പ്രിന്‍സിന്റെ ഭാര്യ പ്രിയങ്ക (30), അമ്മ നേശം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയങ്ക വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രിയോടെ ഗ്ലെന്‍മേരി എസ്റ്റേറ്റ് ലയത്തിലാണ് സംഭവം.

ഉച്ചത്തിലുള്ള കരച്ചിലും ബഹളവും കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ആണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ്, പരിസരത്തുനിന്നു തന്നെ പ്രിന്‍സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളുകളായി കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പ്രിന്‍സ് മദ്യലഹരിയില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നു പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

SUMMARY: A young man murdered his wife and mother-in-law

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്; രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്‌ഐയുടെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

Related Articles

Popular Categories