തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമം എന്ന സ്ഥലത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍.
ആക്രമണസമയത്ത് 30 ലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വെങ്ങാനൂരില്‍ കടന്നലിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണിത്.
SUMMARY: Thozhilurapp workers stung by wasps in Venganur















