ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് രജൗരി ഗാർഡനിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിർദേശം. ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇരുവർക്കും ബുധനാഴ്ച സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ സമൻസ്. പ്രതിഷേധത്തിന് അനുമതിയില്ലാത്ത ജന്തർ മന്തറില്‍ അതിക്രമിച്ച് കയറിയെന്നും പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേല്പ്പിച്ചെന്നുമുള്ള ആരോപണത്തിലാണ് സിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. കേസ് പിന്നീട് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
SUMMARY: New trouble for CJP leaders released on bail; summons from Delhi Crime Branch















