ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഇടുക്കി (IDUKKI) ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വീടുകള്‍ക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു.

വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തൊടുപുഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പുളിയന്മല സംസ്ഥാന പാതയില്‍ നാടുകാണിയില്‍ കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നവരെ രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കരിപ്പിലങ്ങാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മഴ കനത്തതോടെ മണപ്പാടി ചപ്പാത്ത് കവിഞ്ഞൊഴുകി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലക്ടർ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി.

KERALA, LAND SLIDE, LATEST NEWS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

Related Articles

Popular Categories