മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ ഒമ്പത് വരെയാണ് സ്റ്റേ നീട്ടിയത്.

കേസിൽ സിദ്ധരാമയ്യക്കെതിരെ ഗവർണർ താവർചന്ദ് പ്രോസിക്യൂഷന് അനുമതി നൽകിയതിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഹർജിയിൽ വാദം കേൾക്കുന്നതും കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. പരാതിക്കാരിയായ സ്‌നേഹമയി കൃഷ്ണയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. ജി. രാഘവൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

സെപ്റ്റംബർ 9-ന് ഉച്ചയ്ക്ക് 2.30-ന് വിഷയം ലിസ്റ്റ് ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു. ഓഗസ്റ്റ് 19മായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത്. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka HC extends stay on trial court proceedings against CM in MUDA case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

Related Articles

Popular Categories