കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. മലപ്പുറം എസ്പി എസ്. ശശിധരൻ വിഷ്ണുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഊട്ടിയിലെ കൂനൂരില്‍ വച്ച്‌ ഒരു പ്രാവശ്യം വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തി.

സെപ്റ്റംബർ നാലാം തീയതിയാണ് വിഷ്ണു ജിത്തിനെ കാണാതാവുന്നത്. കുറച്ച്‌ പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച്‌ വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു.

എന്നാല്‍ വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാല്‍ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.

TAGS : MALAPPURAM | MISSING | FOUND
SUMMARY : Missing Vishnujit found safe in Ooty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ്...

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍...

കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്...

നേപ്പാള്‍ പ്രളയം: കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 53 മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി...

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

Related Articles

Popular Categories