മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നൽകരുത്: ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി:മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് നടപടി ആവശ്യപ്പെട്ട് അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്‌. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു

“വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ ഭാഗമായാണ് ശുപാർശകൾ വന്നത്.

കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം ബാലവകാശ കമ്മിഷന്റെ നടപാടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രം​ഗത്തെത്തി. അനധികൃത മായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

<BR>
TAGS : MADRASA | CHILD RIGHTS COMMISSION
SUMMARY : Madrasa Boards should be abolished. State governments should not fund: National Commission for Child Rights

Hot this week

കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

കണ്ണൂര്‍: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം...

വർത്തൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മോഡേൺ എഐ പരിശീലനം

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 9, 16 തീയതികളില്‍...

‘ഭരണകൂട ഭീകരതക്കെതിരെ മനുഷ്യപക്ഷത്തുനിന്ന ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ’- മധു ഇറവങ്കര

ബെംഗളൂരു: ഭരണകൂട ഭീകരതയ്ക്കെതിരെ മനുഷ്യ പക്ഷത്തുനിന്ന് കൊണ്ട് മലയാള സിനിമയ്ക്ക് അനുപമമായ...

ചെന്നിത്തലക്ക് പമ്പ, കെ.മുരളീധരന് സാനഡു; മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമുള്ള ഔദ്യോഗിക...

കേരളസമാജം മാതൃദിനാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷം...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് 17 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ മുണ്ടത്തിക്കോട്...

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയില്‍ സ്റ്റോപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രല്‍-എറണാകുളം ജങ്ഷൻ-തിരുവനന്തപുരം സെൻട്രല്‍ റൂട്ടില്‍ സർവീസ് നടത്തുന്ന വഞ്ചിനാട്...

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കോരങ്ങാട് സ്വദേശി...

Related Articles

Popular Categories