ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ ഏര്‍പ്പെടുത്താനൊരുങ്ങി ബി.എം.ടി.സി. അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ലക്ഷ്യമിടുന്നത്. വോൾവോ ബസുകൾ നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
വൈദ്യുത ബസുകൾ ഏര്‍പ്പെടുത്തുക വഴി കോർപ്പറേഷന്റെ പ്രവർത്തന ചെലവും കുറയ്ക്കാമെന്നാണ് ബി.എം.ടി.സി പ്രതീക്ഷിക്കുന്നത്. ഒപ്പം സര്‍വീസുകള്‍ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനും ലക്ഷ്യമിടുന്നു. നഗരത്തിൽ വോൾവോ ബസുകൾക്ക് പകരം പുതിയ 320 എ.സി. വൈദ്യുതി ബസുകളാണ് ബി.എം.ടി.സി. പുറത്തിറക്കുന്നത്. അശോക് ലെയ്ലാൻഡാണ് വൈദ്യുത ബസുകൾ ലഭ്യമാക്കുന്നത്.
<BR>
TAGS : BMTC | E BUS
SUMMARY : Electric buses of BMTC on airport route