വീടുകയറി ആക്രമണം; തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

അഭിഷേക്, ഹരീഷ്, വിവേക്, എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു. അതിന്റെ പ്രതികാരമായാണ് ഇന്നലെ സുജിത്തിന്റെ വീട്ടിൽ സംഘം എത്തിയത്. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ അഭിഷേകിനും പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
<BR>
TAGS : CRIME | THRISSUR
SUMMARY : Two people stabbed to death in Thrissur

 

LEAVE A REPLY

Please enter your comment!
Please enter your name here