വിദ്യാർഥികൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല പഠിക്കേണ്ടത്: സഭാപതി ഹെഗ്‌ഡെ

ബെംഗളൂരു: വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല അറിവ് നേടേണ്ടതെന്നും വര്‍ത്തമാന കാലം നല്‍കുന്ന എല്ലാ മേഖലകളില്‍ നിന്നും അറിവ് നേടേണ്ടതുണ്ടെന്നും, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ കേന്ദ്ര നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സഭാപതി ഹെഗ്ഡെ പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷികോത്സവത്തില്‍ മുഖ്യ അഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനാണ് ഇപ്പോള്‍ അധികം പേരും ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, ജോയന്റ സെക്രട്ടറി ബീനോ ശിവദാസ്, ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല, ജൂബിലി സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, ജൂബിലി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബേബി ജോര്‍ജ്ജ് എന്നിവരും മുഖ്യാതിഥിയും കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും, ഇതര പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, കലാ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാന വിതരണം നടത്തി. നാടകാവിഷ്‌ക്കാരമടക്കം വിദ്യാര്‍ഥികള്‍ നിരവധി കലാ പരിപാടികള്‍ അവതരിപ്പിച്ചു.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

24 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവില്‍ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കര്‍ശന വ്യവസ്ഥകളോടെ

ഡല്‍ഹി: ഡല്‍ഹി പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത്...

അധ്യായം 55 📖 സിനിമാ ലോകം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1989...

ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി...

റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം, നിരവധി പേർക്ക് പരുക്ക്, പലരുടേയും നില ഗുരുതരം

റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി...

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

Related Articles

Popular Categories