വേദനയില്‍ പുളഞ്ഞ് ഒരു വയസുകാരി; ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസര്‍ അമ്മയുടെ ക്രൂരത

സമൂഹമാധ്യമങ്ങളില്‍ നിന്ന് സംഭാവന പ്രതീക്ഷിച്ചും ഫോളോവേഴ്സിനെ കൂട്ടാനുമായി മകള്‍ക്ക് വിഷം നല്‍കിയ ഇൻഫ്ലുവൻസർ അറസ്റ്റില്‍. 34-കാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നല്‍കി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭാവനയ്‌ക്ക് വേണ്ടി കുഞ്ഞ് വേദനയില്‍ പിടയുന്ന വീഡിയോയും ചിത്രങ്ങളും ഇവർ ഇൻസ്റ്റഗ്രാമില്‍ നിരന്തരമായി പങ്കുവച്ചിരുന്നു. 60000 ഡോളർ (ഏകദേശം 51 ലക്ഷം ഇന്ത്യൻ രൂപ) ഇവർ ഇത്തരത്തില്‍ നേടിയെന്നാണ് പോലീസ് പറയുന്നത്. നിരന്തരമായി മകളുടെ രോഗാവസ്ഥയക്കുറിച്ച്‌ യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്തിരുന്നു.

ഒരു വയസുകാരിയായ മകള്‍ക്ക് മരുന്നുകള്‍ നല്‍കിയ ശേഷം കടുത്ത വേദന അനുഭവിക്കുന്നതായുള്ള ദൃശ്യങ്ങള്‍ യുവതി ചിത്രീകരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഒക്ടോബറിലാണ് ഒരു വയസുകാരിയുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച്‌ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത്.

നിരന്തരമായി കുട്ടി ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 34കാരിയായ യുവതി മകള്‍ക്കെതിരെ ചെയ്ത അക്രമ സംഭവങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ ദുരുപയോഗിച്ച്‌ സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് 34കാരി അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് ആറുമുതല്‍ ഓക്ടോബർ 15 വരെ ഒരുവയസുകാരി മകള്‍ക്ക് ഇവർ ഗുരുതരമായ മരുന്നുകള്‍ നല്‍കിയിരുന്നു.

ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് അനാവശ്യ മരുന്നുകള്‍ ഇവർ മകള്‍ക്ക് നല്‍കിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ കുഞ്ഞിന്റെ ആരോഗ്യത്തിലും അസുഖത്തിലും സംശയം പ്രകടിപ്പിച്ചതും വിവരം പോലീസിനെ അറിയിച്ചതും. ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേനയാണ് ഇവർ പണം സ്വരുക്കൂട്ടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകും.

TAGS : CRIME
SUMMARY : Influencer mother’s brutality to gather followers

Hot this week

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ആശ്വാസം, ഇനി സമാധാനകാലം; ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച്...

Related Articles

Popular Categories