തൃശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ കണ്ണാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേർക്ക് പരുക്ക്. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67), ജോമോൻ ഐസക് (39), ബെന്നി വർഗ്ഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരുക്കേറ്റത്. ചികിത്സയിലുള്ള തങ്കച്ചന്റെ നില ഗുരുതരമാണ്.

പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയപ്പോഴാണ് മറ്റു മൂന്നു പേർക്ക് കുത്തേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS : LATEST NEWS
SUMMARY : Four people injured in bee sting in Thrissur

LEAVE A REPLY

Please enter your comment!
Please enter your name here