സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. നാല്‌ ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവിലയില്‍ ഇടിവ് ഉണ്ടാകുന്നത്. റെക്കോർഡ് വിലയിലായിരുന്നു കഴിഞ്ഞ നാല്‌ ദിവസങ്ങളിലും സ്വർണ വ്യാപാരം. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.

ഒക്ടോബർ ആദ്യ ദിവസങ്ങളില്‍ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് സർവകാല റെക്കോർഡിലേക്ക് എത്തുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 7095 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5865 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here