മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുമെന്നുറപ്പായി.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു.

ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.

TAGS : MAHARASHTRA
SUMMARY : Fadnavis will be the Chief Minister of Maharashtra

Hot this week

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍...

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ...

സിഎംആർഎല്‍-എക്സാലോജിക്ക് കേസ്; വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ...

അധ്യായം 22 📖 ഘെരാവോ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ എസ്എസ്എൽസി...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്നും താഴേക്ക്. ഇന്ന് 200 രൂപയാണ് സ്വർണത്തിന്...

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍...

രാജകീയ തുടക്കം; ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി മെസ്സി, അൾജീരിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നു ​ഗോളിന്

മിസ്സോറി: കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഹാട്രിക് ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി....

ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചുമതലയേറ്റു

ബെംഗളൂരു: ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചൊവ്വാഴ്ച ചുമതലയേറ്റു....

Related Articles

Popular Categories