കോട്ടയത്ത് റെയില്‍വെ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറയുന്നു.

പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ വരുമ്പോൾ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു മൂവരുമെന്നും ട്രെയിൻ അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നും ലോക്കോ പൈലറ്റ് റെയിൽവേയിൽ അറിയിക്കുകയായിരുന്നു.  ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകുകയാണ്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : DEATH | KOTTAYAM NEWS
SUMMARY : Three bodies found on railway tracks in Kottayam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; യാത്രാ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള...

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

Related Articles

Popular Categories