ഐപിൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്. നാല് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങി. റിതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ, ശിവം ദുബെ എന്നീ പ്രമുഖ വിക്കറ്റുകളാണ് വിഘ്‌നേഷ് എറിഞ്ഞിട്ടത്. 156 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് അവസാന ഓവറിലാണ് വിജയിക്കാനായത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ വിജയലക്ഷ്യം മറികടന്നു. മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ ബൗളിങ്ങിലെ പ്രകടനമാണ് മത്സരം അവസാന ഓവര്‍ വരെ നീളാന്‍ കാരണമായത്.

മുംബൈ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്ക് പകരക്കാരനായി ഇംപാക്ട് പ്ലെയറുടെ റോളിലാണ് വിഘ്‌നേഷ് പുത്തൂര്‍ പന്തെറിയാന്‍ എത്തിയത്. അത്ര സുരക്ഷിതമല്ലാത്ത സ്‌കോറില്‍ വേഗത്തിലുള്ള പരാജയമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ പന്തെറിയാന്‍ എത്തിയ വിഘ്‌നേഷ് 26 ബോളില്‍ നിന്ന് 56 റണ്‍സുമായി നില്‍ക്കവെ റിതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി. പിന്നാലെ ഏഴ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സുമായി ക്രീസില്‍ നിന്ന് ശിവം ദുബെയയാണ് പുറത്താക്കിയത്. അഞ്ച് ബോളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയായിരുന്നു വിഘ്‌നേഷിന്റെ സ്പിന്നില്‍ മൂന്നാമതായി പുറത്തായത്. അവാസന ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി രചിന്‍ രവീന്ദ്ര ചെന്നൈക്ക് ഐപിഎല്‍ 2025-സീസണിലെ ആദ്യവിജയം സമ്മാനിച്ചു.

TAGS: IPL | SPORTS
SUMMARY: CSK Beats MI in IPL 2025

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

Related Articles

Popular Categories