അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിരയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഇതേ ടൂർണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോല്‍വിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം.

ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റണ്‍സ് നേടിയപ്പോള്‍ ആര്യവീർ 58 റണ്‍സ് സ്വന്തമാക്കി. മനല്‍ ചൗഹാൻ 47 റണ്‍സും അവസാന ഓവറുകളില്‍ തകർത്തടിച്ച്‌ പുറത്താകാതെ 49 റണ്‍സ് നേടിയ മോഹിത് ഉല്‍വയും ഇന്ത്യയുടെ ആവേശ വിജയത്തില്‍ നിർണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഇന്ത്യൻ ബൗളിംഗില്‍ കാവ്യ പട്ടേല്‍ നാല് വിക്കറ്റും ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.

SUMMARY: India defeats Pakistan on the final ball; clinches Under-19 Asia Cup title

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായിക റിമി ടോമി വിവാഹിതയായി

മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയില്‍ വച്ചായിരുന്നു...

ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന്...

തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ...

എല്‍.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം: എസ്. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ എസ്. വളർമതിയുടെ...

എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍

കാസറഗോഡ്: കാസറഗോഡ് മധൂരില്‍ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദർ മധൂർ...

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25-ലധികം പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ...

Related Articles

Popular Categories