ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

0
101

ബെംഗളൂരു: ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. തനിസാന്ദ്രയ്ക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇമാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ തനിസാന്ദ്രയ്ക്ക് സമീപം ഇമാൻ അച്ഛനോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അമിതവേഗത്തിൽ എത്തിയ ട്രക്ക് ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു.

ട്രക്ക് ഇരുചക്ര വാഹനത്തിൽ ഇടിച്ച ഉടനെ, കുട്ടി വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ ഇമ്രാന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. സംഭവത്തിൽ തനിസാന്ദ്ര പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Ten year old dies after being hit by bbmp truck

LEAVE A REPLY

Please enter your comment!
Please enter your name here