പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍

0
193

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ഥിയായ കെ മുഹമ്മദ് ഇസ്മയില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. നാദാപുരം കടമേരി ആര്‍ എ സി എച്ച് എസ് എസിലാണ് സംഭവം.

ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് വിദ്യാര്‍ഥി പിടിക്കപ്പെട്ടത്.പ്രിന്‍സിപ്പലിന്‍റെ പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി മുഹമ്മദ് ഇസ്മയിലനെ അറസ്റ്റ് ചെയ്തു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.
<br>
TAGS : ARRESTED | IMPERSONATION
SUMMARY : Impersonation during Plus One Improvement Examination; Graduate student arrested

LEAVE A REPLY

Please enter your comment!
Please enter your name here