Home KERALA കണ്ണൂരില്‍ തിരമാലയില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ തിരമാലയില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
18

കണ്ണൂർ: എടക്കാട് തിരയില്‍പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ് ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്‌ക്കാണ് അപകടം സംഭവിച്ചത്. ഫർഹാനും സുഹൃത്തും കടലിലെ പാറയില്‍ ഇരിക്കുന്നതിനിടെ തിരയിടിച്ച്‌ കടലില്‍ വീഴുകയായിരുന്നു.

കൂടെയുണ്ടായ കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാവുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മുഴപ്പിലങ്ങാട് തീരത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

SUMMARY: Body of missing student found after being swept away by waves in Kannur

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page