Home BENGALURU UPDATES പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

0
14

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും ആപ്പുകൾക്കുമെതിരെ നടപടിക്കു നിർദേശവുമായി മന്ത്രി രാമലിംഗ റെഡ്ഡി. കർശന നടപടി ആവശ്യപ്പെട്ട് മന്ത്രി ട്രാൻസ്പോർട്ട് കമ്മിഷണർക്കു കത്തെഴുതി. അമിതക്കൂലി ഈടാക്കുന്ന ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്നും പെർമിറ്റ് റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ആദ്യ 2 കിലോമീറ്ററിനു 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതവുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ആപ്പുകളിൽ കിലോമീറ്ററിനു 100 രൂപ വീതം വാങ്ങുന്നതായി പരാതി ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. പകൽക്കൊള്ളയാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

SUMMARY: Act against overcharging autoriksha drivers minister directs

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page