ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധി

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച്‌ ആലപ്പുഴ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്താകെ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സംസ്കാരം നടക്കുന്ന ആലപ്പുഴയില്‍ നാളെയും അവധി അനുവദിച്ചിരിക്കുന്നത്. ഇന്ന് നടത്താനിരുന്ന എംജി സർവ്വകലാശാലാ, കേരള സർവ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കുകയാണ്. ഈ കാലയളവില്‍ സംസ്ഥാനമാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഇന്ന് രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.

SUMMARY: Holiday for educational institutions and government offices in Alappuzha tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories