ഫൈനലിൽ തകർത്തടിച്ച് ഡിവില്ലേഴ്സ്; ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം

ബർമിങാം: ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ എബി ഡി വില്ലേഴ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഫൈനലിൽ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക മിന്നും വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസതാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 16.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ ഓപ്പണർ ഷർജീൽ ഖാന്റെ അർധസെഞ്ചുറിയുടെ (44 പന്തിൽ 76) ബലത്തിലാണ് മികച്ച സ്കോർ നേടിയത്. ഉമർ അമീൻ(36), ഷുഹൈബ് മാലിക്(20), ആസിഫ് അലി(28), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്(17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വിൽ ജോയനും പാർനലും 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിൽ 60 പന്തിൽ 120 റൺസ് നേടിയ ഡിവില്ലേഴ്സിന്റെ പ്രകടനമാണ് ദക്ഷിണാഫ്രക്കയ്ക്കു വിജയം സമ്മാനിച്ചത്. ഓപ്പണറായി കളത്തിലിറങ്ങിയ ഡിവില്ലേഴ്സ് വിജയം നേടുന്നതുവരെ ക്രിസീൽ തുടർന്നു. 6 സിക്സുകളും 12 ഫോറുകളും താരം നേടി. 28 പന്തിൽ 50 നേടിയ ജെപി ഡുമിനി മികച്ച പിന്തുണ നൽകി. നിറം മങ്ങിയ പാക് ബോളിങ് നിരയിൽ സഈദ് അജ്മലിനു മാത്രമാണ് വിക്കറ്റ് ലഭിച്ചത്.

ടൂർണമെന്റിലെയും ഫൈനലിലെയും താരമായി ഡിവില്ലേഴ്സിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ 3 സെഞ്ചുറികളാണ് ഡിവില്ലേഴ്സ് നേടിയത്. നേരത്തേ ഇന്ത്യ ചാംപ്യൻസ് സെമി ഫൈനലിൽ പിന്മാറിയതോടെയാണ് പാകിസ്താൻ ഫൈനലിലെത്തിയത്.

SUMMARY: AB de Villiers’ masterclass helps South Africa Champions lift WCL 2025 title.

Hot this week

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു. സംഘടനയുടെ ഓഫീസില്‍...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; മുൻ‌കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നാളെ

തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയില്‍...

മാസപ്പടി കേസില്‍ വീണ വിജയന് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന് ആശ്വാസമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. വീണക്കെതിരായ...

അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു

ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി...

കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര...

ട്രൈബല്‍ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ വിതറിയിട്ടു; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ...

Related Articles

Popular Categories