സിപിഐ നേതാവും ഹോസ്‌ദുർഗ്‍ മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

കാസറഗോഡ്‌: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006 ലും ആയി രണ്ടുതവണയാണ് പിന്നീട് കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ ഹോസ്ദുർഗിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ ജോലി രാജി വെച്ചാണ് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചത്. 2014 മുതൽ 2019 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡൻ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എംഎൽഎ ആയിരിക്കേ നാരായണന്റെ വീട് ജപ്തി ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചില വ്യക്തികൾ സഹായം നൽകി വീട് വീണ്ടെടുക്കുകയാണ് ചെയ്തത്.
SUMMARY: CPI leader and former Hosdurg MLA M Narayanan passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

10 രൂപ തിരികെ നൽകിയില്ലെന്ന തർക്കം; ബെംഗളൂരുവിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം

ബെംഗളൂരു: ടിക്കറ്റ് തുക കഴിച്ച് ബാക്കി 10 രൂപ തിരികെ നൽകിയില്ലെന്ന...

Related Articles

Popular Categories