ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ ‘സബ്ക ബോസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഎസ് ഭരണകൂടത്തിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പൂർണ്ണ ആത്മവിശ്വാസത്തോടെ പറയുന്നു: ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുന്നത് തടയാൻ ഇപ്പോൾ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായ ഉപകരണങ്ങളാണെന്നും അത് ഓപ്പറേഷൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലെത്താൻ സാധിച്ചത്. മുമ്പ് വിമാനങ്ങളായാലും ആയുധങ്ങളായാലും മിക്കവാറും എല്ലാം വിദേശത്താണ് നിർമ്മിച്ചിരുന്നത്. ആവശ്യം വരുമ്പോഴെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് അവ വാങ്ങുകയായിരുന്നു. എന്നാൽ ഇന്ന് നമ്മൾ ഇവയിൽ മിക്കതും നിർമ്മിക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻ്റെ ഉത്തരവ് വന്നത്. നാല് ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ നീക്കത്തിന് തക്ക മറുപടി നൽകാൻ ആലോചിക്കുകയാണ് ഇന്ത്യ.
SUMMARY: Rajnath singh slams on U S tariffs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ...

രാഷ്ട്രീയത്തിൽ കടുത്ത അഴിമതി, ഇനി മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ....

ബെംഗളൂരുവിൽ നാല് സ്വകാര്യ ബസുകൾ തീപിടിച്ചു കത്തിനശിച്ചു

ബെംഗളുരു: ബെംഗളൂരുവിലെ ഓള്‍ഡ് ചന്ദാപ്പൂരില്‍ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നാല് സ്വകാര്യ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂഡൽഹി: പരീക്ഷാ പരിഷ്‍കരണത്തിന് ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

Related Articles

Popular Categories