ധർമസ്ഥല; സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു, ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്ന് ബിജെപി

ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക് മാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാളെ  ശനിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ 10 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് അടക്കം ഇരയായ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ താന്‍ നിർബന്ധിതനായി എന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇത് സംബന്ധിച്ച രഹസ്യ മൊഴിയും അദ്ദേഹം നല്‍കിയിരുന്നു. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.

ജൂലൈ 19 ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തി. ചിന്നയ്യയുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ എസ്ഐടി നേത്രാവതി നദീതീരത്ത് വലിയ തോതില്‍ പരിശോധന നടത്തി. എസ്ഐടി 17 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഈ ആരോപണങ്ങളെ തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മൊഴികളിലും രേഖകളിലും കണ്ടെത്തിയ വൈരുദ്ധ്യങ്ങൾ കാരണം ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാൽ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്. ഇയാളുടെ പേര് സി.എൻ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂൾ സർട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാൾക്ക് നിലവിൽ 45 വയസ്സ് പ്രായമുണ്ടെന്നുമുള്ള റിപ്പോർട്ടുകള്‍ പിന്നാലെ പുറത്ത് വന്നു.

അതേസമയം ധർമ്മസ്ഥല കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. ധർമ്മസ്ഥലയെയും അവിടുത്തെ ക്ഷേത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ പിന്നിലെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിനായി അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് കർണാടക ബിജെപി ശനിയാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
SUMMARY: Dharmasthala; CN Chinnayya remanded in 10-day custody, BJP demands handover of investigation to NIA to find conspiracy

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

Related Articles

Popular Categories