ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് – ഉധ്‌ന ജംഗ്ഷൻ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്‌ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്. (01 സർവീസ്)

മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്ബർ 06010 എക്സ്പ്രസ് സ്‌പെഷ്യല്‍ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും. (01 സർവീസ്)

വില്ലുപുരം ജംഗ്ഷൻ – ഉദ്‌ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്‌ന ജംഗ്ഷനില്‍ എത്തിച്ചേരും. (01 സർവീസ്)

SUMMARY: Onam holiday; Three special train services announced

LEAVE A REPLY

Please enter your comment!
Please enter your name here