സി.കെ. ജാനു എന്‍ഡിഎ സഖ്യം വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടു. എൻഡിഎയില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നതാണ് ഈ തീരുമാനത്തിന് കാരണമെന്ന് സികെ ജാനു വ്യക്തമാക്കി.

ഇതിനെ തുടർന്ന്, സികെ ജാനു ഉള്‍പ്പെടെയുള്ള ജെആർപി പ്രവർത്തകർ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനുമാണ് ജെആര്‍സിയുടെ തീരുമാനമെന്ന് ജാനു വ്യക്തമാക്കി.

SUMMARY: CK Janu leaves NDA alliance

LEAVE A REPLY

Please enter your comment!
Please enter your name here