പൗരത്വ പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഡല്‍ഹി കോടതി തള്ളി. വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ആവശ്യവുമായി ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നത്.

1980-ല്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1983 ഏപ്രിലില്‍ ആണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത്. 1983 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി വോട്ട് ചെയ്തിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് ആയിരുന്നു ഇത്.

ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. 1980-ല്‍ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയത് ചില വ്യാജ രേഖകള്‍ സമർപ്പിച്ചാണെന്നും ഇത് തിരിച്ചറിയാവുന്ന കുറ്റകൃത്യമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല. തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി ഹർജി തള്ളിയത്.

SUMMARY: High Court rejects plea to register FIR against Sonia Gandhi in citizenship complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

Related Articles

Popular Categories