സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

കൊച്ചി: യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ വിഡിയോ ചെയ്തത്. വിഡിയോ വസ്തുതാ വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം നേതാവ് കെ ജെ ഷൈന്റെ പരാതിയില്‍ ഇന്ന് ഷാജഹാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

ഇതിനിടെ കെ എം ഷാജഹാനെതിരെ ബാർ കൗൺസിലിനും പരാതി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ എ കെ മായാകൃഷ്ണനാണ് പരാതി നൽകിയത്. ഷൈൻ ടീച്ചർക്കെതിരെ യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച ഷാജഹാനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.അഭിഭാഷക സമൂഹത്തിനും പൊതുജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് ഷാജഹാനിൽ നിന്നുണ്ടാകുന്നത്. അപകീർത്തികരവും മാനഹാനി വരുത്തുന്നതുമായ സൈബർ ബുള്ളിയിങ്ങാണ് അഭിഭാഷകൻ കൂടിയായ കെഎം ഷാജഹാൻ നടത്തുന്നത് എന്നും പരാതിയിൽ പറയുന്നു.
SUMMARY: Three MLAs file complaint with Bar Council against KM Shahjahan for spreading suspicious news

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേർക്ക് പരുക്കേറ്റു....

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഈ മാസം 28-ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; വിദഗ്ദ്ധ സമിതി സ്ഥലത്ത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി....

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1,000 കടന്നു

കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത...

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം; ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

Related Articles

Popular Categories