ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ദസറ ആഘോഷത്തോടബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് മടിക്കേരി, ഗോണിക്കൊപ്പ ടൗണുകളില്‍ താൽക്കാലികമായി വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി കുടക് ജില്ല ഭരണകൂടം. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ ഇരു ടൗണുകളിലും വാഹന ഗതാഗതം വഴിതിരിച്ചുവിടുകയും ഭാരവാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.

മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നഡ ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്പുർ വഴിയും കടന്നുപോകണം. സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജി.ടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം.

മൈസൂരുവിൽനിന്ന് തിത്തിമത്തി, ഗോണിക്കൊപ്പ വഴി വീരാജ്പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ തിത്തിമത്തി, പാലിബെട്ട, അമ്മത്തി വഴി വീരാജ്പേട്ടയിലേക്കും വീരാജ്‌പേട്ടയിൽനിന്ന് ഗോണിക്കൊപ്പ-തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകുന്നവ കൈകേരി ഗ്രാമത്തിലെ കളത്ത്കാഡ്-ആറ്റൂർ സ്കൂൾ ജംങ്ഷൻ – പാലിബെട്ടിലെ സ്റ്റോർ ജംങ്ഷൻ – തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകണം. കേരളത്തിൽ നിന്ന് പെരുമ്പാടി-ഗോണിക്കൊപ്പ വഴി മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി-വീരാജ്പേട്ട-അമ്മത്തി -സിദ്ദാപൂർ-പെരിയപട്ടണ- മൈസൂരു വഴിയും കടന്നുപോകണം.

ബലലെയിൽനിന്ന് ഗോണികൊപ്പ വഴി വീരാജ്പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ – ബലലെയിൽ പൊന്നംപേട്ട്- കുണ്ട- ഹാത്തൂർ വഴി വീരാജ്പേട്ടിലേക്ക് കടന്നുപോകണം. കുട്ട, ശ്രീമംഗല, കാനൂർ ഭാഗത്തുനിന്ന് ഗോണിക്കൊപ്പ വഴി വീരാജ്പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊന്നമ്പേട്ട-കുണ്ട-ഹാത്തൂർ വഴിയാണ് വീരാജ്പേട്ടയിലേക്ക് പോകേണ്ടത്.

മൈസൂരു- തിത്തിമത്തി -ഗോണിക്കൊപ്പ-ശ്രീമംഗല-കുട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ തിത്തിമത്തി-കോണനക്കാട്ടെ-പൊന്നപ്പസന്തെ-നല്ലൂർ-പൊന്നംപേട്ട് വഴി പോകണം.

കുട്ട-ശ്രീമംഗല-പൊന്നമ്പേട്ട്-ഗോണിക്കൊപ്പ-മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുട്ട-ശ്രീമംഗല, പൊന്നമ്പേട്ട, നല്ലൂർ, പൊന്നപ്പസന്തെ, കോണനക്കാട്ടെ, തിത്തിമത്തി വഴി പോകണം. വീരാജ്‌പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ വഴി ബളാലേക്ക് പോകുന്ന വാഹനങ്ങൾ വീരാജ്‌പേട്ട- ഹാത്തൂർ-കുണ്ട- പൊന്നംപേട്ട വഴിയും കടന്നുപോകണം.

വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ഡപങ്ങളുടെയും കരഗങ്ങളുടെയും ഘോഷയാത്ര ഉൾപ്പെടുന്ന ആഘോഷങ്ങളിൽ ഏകദേശം 1.2 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുമാണ് ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയത്.
SUMMARY: Dussehra celebrations: Traffic control in Madikeri and Gonikopa

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന്...

കേ​ര​ളം കടുത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധിയിലേക്ക്; നിയന്ത്രണം കടുക്കും

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറയുകയും...

നീറ്റ് യു.ജി. 2026: കർണാടക വിദ്യാർഥിനിക്ക് അഖിലേന്ത്യാതലത്തില്‍ 20-ാം റാങ്ക്

ബെംഗളൂരു: രാജ്യത്തുടനീളമുള്ള അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ഹെൽത്ത് സയൻസ്...

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: പ്രശാന്ത് യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി, ശ്രീറാം വെങ്കിട്ടരാമനും മാറ്റം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. എൻ. പ്രശാന്ത്...

മുംബൈയില്‍ നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ ടവര്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഒരു മരണം

മും​ബൈ: മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ...

നീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോ​ഗ്യത നേടി, രണ്ട് വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി യു.ജി. 2026 പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ...

Related Articles

Popular Categories