പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ് നാഥ് സിങ്; സർ ക്രീക്ക് മേഖലയിലെ ഏത് തരത്തിലുള്ള പ്രകോപനത്തിലും ശക്തമായി തിരിച്ചടിക്കും

ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അതിർത്തി നഗരമായ ഭുജിലെ മിലിട്ടറി ബേസിൽ സൈനികരുടെ ദസറ ആഘോഷത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരണവും നടത്തിയിരുന്നു. പാക്കിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇത് 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്ര്യത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ഗുജറാത്തിലെ റാൺ ഓഫ് കച്ചിനും പാകിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ നീണ്ടു കിടക്കുന്ന സെൻസിറ്റീവായ തന്ത്രപ്രധാന മേഖലയാണ് സർ ക്രീക്ക്. ഗുജറാത്തിലെ കച്ചിനെയും പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയെയും വേർതിരിക്കുന്ന മേഖലയാണിത്. ഏറ്റവും വലിയ ഫിഷിങ് സോണുകളിലൊന്നായ ക്രീക്കിൽ വലിയ എണ്ണ പ്രകൃതി വാതക ശേഖരവും ഉണ്ട്. ക്രീക്കിന്‍റെ മധ്യഭാഗത്തായാണ് അതിര്‍ത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമുഖത്തിന്‍റെ കിഴക്കേ തീരത്ത്, ഇന്ത്യയോട് ചേര്‍ന്നാണ് അതിര്‍ത്തിയെന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്.
SUMMARY: Rajnath Singh warns Pakistan; Will give strong response to any provocation in Sir Creek region

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

വിവിധ രാജ്യങ്ങളുടെ പുരാതനവും, അമൂല്യവുമായ 1,499 നാണയങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ബെംഗളൂരു മലയാളി 

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനവും അപൂർവവുമായ അമൂല്യ...

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച്‌...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര്...

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി: രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്കും കോക്രോച്ച്‌ ജനതാ...

വീണ സേവനമൊന്നും നല്‍കിയിട്ടില്ല, പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ വീണ തൈക്കണ്ടിയ്ക്ക് കുരുക്കായി സിഎംആര്‍എല്‍...

Related Articles

Popular Categories