വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ ഗാന്ധിനഗറില്‍ താമസിക്കുന്ന ലക്ഷ്മണന്റെ മകന്‍ അന്‍വിഷാണ് മരിച്ചത്. ഒക്ടോബര്‍ രണ്ടിന് വിജയദശമി ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ലക്ഷ്മണന്റെ ബന്ധു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

എന്‍ആര്‍ മൊഹല്ലയിലെ മാരുതി സര്‍ക്കിളിന് സമീപം ലക്ഷ്മണ്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. സര്‍ക്കിളിന് സമീപമുള്ള ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിന് മുന്നില്‍ ഭക്ഷണം വാങ്ങാന്‍ അദ്ദേഹം വണ്ടി നിര്‍ത്തി. ഈ സമയം അന്‍വിഷിനെ ബൈക്കില്‍ ഇരുത്തി. ഇതിനിടെ സൈഡ് സ്റ്റാന്‍ഡ് തെറ്റി ബൈക്ക് മറിഞ്ഞു. ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍ അടുത്തുള്ള വഴിയോരത്തെ ഭക്ഷണശാലയിലെ പൂരി ഉണ്ടാക്കുന്ന പാത്രത്തില്‍ തട്ടി. ഇതോടെ പാത്രം മറിഞ്ഞ് അതിലുള്ള തിളച്ച എണ്ണ റോഡില്‍ വീണ അന്‍വിഷിന്റെ ദേഹത്ത് മറിയുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കെആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസത്തെ ചികിത്സക്കുശേഷം ഒക്ടോബര്‍ നാലിന് കുട്ടി മരിച്ചു. പരാതിയെ തുടര്‍ന്ന് നരസിംഹരാജ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
SUMMARY: Four-year-old boy dies after being scalded by boiling oil spilled on him from roadside eatery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

Related Articles

Popular Categories