രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ഗോവിന്ദരാജ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശി ഭീമേഷ് (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിജയവാഡ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ സോമല വംശി (24) അറസ്റ്റിലായി.

ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. രാത്രി ഷിഫ്റ്റിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സോമല വംശി, സമീപത്തുണ്ടായിരുന്ന ഡംബല്‍ ഉപയോഗിച്ച് ഭീമേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ സോമല വംശി സ്വയം ഗോവിന്ദ്‌രാജ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
SUMMARY: A young man killed his colleague by hitting him in the head with a dumbbell during a dispute over turning off the lights during the night shift.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂള്‍ ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു....

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ്...

കര്‍ണാടക യുവജനോത്സവത്തിനു സമാപനം; അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാര്‍, രുദ്ര നായര്‍ കലാതിലകങ്ങള്‍

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന്...

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

അര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ- ബെമയും കേരള സമാജം ചാരിറ്റബിൾ...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

Related Articles

Popular Categories