‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക്; ഓസ്കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങി ചിത്രം

തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ‘ഭ്രമയുഗം’.

2026 ഫെബ്രുവരി 12-നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ പരമ്പര. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കപ്പെട്ട ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനം ചെയ്തത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു.

രാഷ്ട്രീയ, ജാതി വ്യവസ്ഥകള്‍ മൂലം പാണന്‍ സമുദായം നേരിട്ട അടിച്ചമര്‍ത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു. മലയാളത്തില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്.

SUMMARY: ‘Bhramayugam’ goes international; Film set to be screened at Oscar Academy

Hot this week

‘പാഠപുസ്തക അച്ചടി പൂര്‍ത്തിയായി, മെയ് 30-ന് മുമ്പായി സ്‌കൂളുകളില്‍ പുസ്തകമെത്തും’: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ...

‘ലാപാജെരിയ’ പുസ്തക ചര്‍ച്ചയും ഒഎൻവി സ്മൃതിയും 31 ന്

ബെംഗളൂരു: രമാ പിഷാരടി രചിച്ച 'ലാപാജെരിയ' എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും...

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളുടെയും...

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്എ ല്‍ അക്ഷയ് മൈതാനത്ത്...

അട്ടപ്പാടി മധു കൊലപാതക കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം...

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മലയിടംതുരുത്ത് ഉന്നതി കുടിയൊഴിപ്പിക്കലില്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി....

Related Articles

Popular Categories