ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗ്‌ ഓഫ് ചെയ്യും. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവ അടക്കം നാല് വന്ദേഭാരത്‌ ട്രെയിനുകളാണ് ഇന്ന് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ പതിവു സർവീസ് നവംബർ 11-ന് ആരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

എട്ട് കോച്ചുകളടങ്ങിയതാണ് പുതിയ വന്ദേഭാരത്. നാല് മോട്ടോർ കാർ, ഒരു എക്സിക്യുട്ടീവ്‌ ക്ലാസ് കോച്ച്, ഒരു ട്രെയ്‌ലർ കോച്ച്, രണ്ട് ഡ്രൈവിങ് ട്രെയ്‌ലർ കോച്ച് എന്നിവയുണ്ടാകും. ബെംഗളൂരുവിൽനിന്ന് എറണാകുളംവരെ ചെയർകാറിൽ അടിസ്ഥാനനിരക്ക് 1095 രൂപയാണ്. എക്സിക്യുട്ടീവ് ക്ലാസിന് 2289 രൂപ. ഇതിനൊപ്പം കാറ്ററിങ് ചാർജ്, റിസർവേഷൻ ഫീ, സപ്ലിമെന്ററി ചാർജ്, ജിഎസ്ടി എന്നിവകൂടി വരും.

ഇന്ന് രാവിലെ എട്ടിന് എറണാകുളത്തുനിന്ന്‌ ആരംഭിക്കുന്ന ഉദ്ഘാടന സ്പെഷ്യൽ സർവീസ് (06652 എറണാകുളം-കെഎസ്ആർ ബെംഗളൂരു) വൈകീട്ട് 5.50-ന് ബെംഗളൂരുവിലെത്തും. ഉദ്ഘാടന ദിവസ സ്‌പെഷ്യൽ സർവീസിന് ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. ഇന്ന് വൈകിട്ട് 4.30-ന് കെആർപുരത്ത് വരവേൽപ്പ് നൽകുമെന്ന് സമാജം പ്രസിഡന്റ് എം.ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ അറിയിച്ചു.

SUMMARY: Bengaluru-Ernakulam Vande Bharat will arrive today; regular service from 11

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ...

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

Related Articles

Popular Categories