ലൈംഗിക പീഡന ആരോപണം: ‘നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല, ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പ് എന്നോട് ചോദിക്കണമായിരുന്നു’- രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റേതെന്ന പേരില്‍ പുറത്തുവന്ന പുതിയ  ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായി ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ശബ്ദരേഖയും വാട്‌സ് ആപ്പ് ചാറ്റും സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇതിന് വ്യക്തമായ മറുപടി നല്‍കാതെ വിഷയത്തില്‍ നിയമപരമായ വഴി തേടുമെന്നുമാത്രമാണ് രാഹുലിന്റെ പ്രതികരണം.

പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ എന്തിരിക്കുന്നു എന്നായിരുന്നു രാഹുൽ മാദ്ധ്യമങ്ങളോട് ചോദിച്ചത്. സമയമാകുമ്പോൾ തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. പുറത്തുവന്ന ശബ്ദ സന്ദേശം നിഷേധിക്കാൻ രാഹുൽ തയ്യാറായില്ല. അതിൽ വ്യക്ത വരുത്താനും രാഹുൽ തയ്യാറായില്ല. മാദ്ധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും രാഹുലിന് മറുപടിയുണ്ടായിരുന്നില്ല.

‘എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉൾപ്പെടെ വച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് ചോദിക്കുന്നു. ഞാൻ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആ നിലയ്ക്ക് എനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്’- രാഹുൽ പറഞ്ഞു.

ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഇന്ന് ഉച്ചയോടെയാണ് ശബ്ദരേഖ പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രത്തിന് രാഹുൽ പെൺകുട്ടിയോട് ആവശ്യപ്പെടുന്നതും ചാറ്റുകളിലുണ്ട്.

അതേ സമയം രാഹല്‍ മാങ്കൂട്ടത്തിലിനെതിരായ തെളുവുകളടക്കം മുഖ്യമന്ത്രി കൈമാറാന്‍ യുവതി തയ്യാറെടുക്കുകയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട് .നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
SUMMARY: Sexual harassment allegations: ‘I have not done anything against the law- Rahul Mankootathil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

Related Articles

Popular Categories