ആശ്വാസം; ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാ​ഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം.

മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചിരുന്നില്ല.

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, ഇവർ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഉദ്യോ​ഗസ്ഥരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്.

വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.
SUMMARY:  Missing forest department officials found in Bonacaud inner forest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍...

Related Articles

Popular Categories