രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. രാത്രി ഏഴരയോടെ മജിസ്ട്രേറ്റ് മടങ്ങി. കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ രാഹുല്‍ ഇന്ന് കീഴടങ്ങാനുള്ള സാധ്യത ഇല്ലാതായി. രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായി എന്ന വിവരവും വന്നിരുന്നു. എന്നാല്‍, രാഹുല്‍ കസ്റ്റഡിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്നും കാസറഗോഡേയ്ക്ക് എത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസിനെ വിന്യസിച്ചതോടെ അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു. ഡി​വൈ​എ​സ്പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും സ്ഥ​ല​ത്ത് ക്യാ​മ്പു​ ചെയ്തു.

രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസറഗോഡ്. കാസറഗോഡിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥമനാണ്. കൂടാതെ രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. സുള്ള്യയില്‍നിന്ന് പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു.

പൊതുജനങ്ങള്‍ക്കൊപ്പം പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോടതി പരിസരത്തെത്തിയിരുന്നു. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുമെന്നുമായിരുന്നു പരിഹാസം. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
SUMMARY: Rahul is still absconding; Judge returns from Hosdurg court, police reinforcements also return

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

മോശം കാലാവസ്ഥ: തമിഴ് നാട് മുഖ്യമന്ത്രി വിജയ്‌യുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ...

തിരംഗ മാര്‍ച്ചിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ വൻ പ്രതിഷേധം

ഡൽഹി: കോക്രോച്ച്‌ ജനതാ പാർട്ടി (സി.ജെ.പി.) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊണാട്...

Related Articles

Popular Categories