മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ് ബോട്ടാണ് കത്തിനശിച്ചത്. തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഡിസംബർ 10 ന് പുലർച്ചെ 4.30 ന് ഏഴ് മത്സ്യത്തൊഴിലാളികളുമായി മംഗളൂരു തുറമുഖത്ത് നിന്ന് പുറപ്പെതായിരുന്നു ബോട്ട്. പുറം കടലില്‍  മത്സ്യബന്ധനം നടത്തുന്നതിനിടെ, ബോട്ടിന്റെ എഞ്ചിൻ റൂമിൽ നിന്ന് പെട്ടെന്ന് തീ പടരുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടു. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അതേ ഭാഗത്ത് ഉണ്ടായിരുന്ന മിസാൻ എന്ന മറ്റൊരു ബോട്ടിലേക്ക്  മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീപ്പിടിച്ച ബോട്ട് പൂർണ്ണമായും  മുങ്ങി നശിച്ചു.

സൂറത്ത്കലിനും കൗപ്പിനും ഇടയിലുള്ള ആഴക്കടലിൽ വെച്ചായിരുന്നു അപകടം. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ടുടമ ഫാത്തിമ ഷാഫ മംഗളൂരു തീരദേശ സുരക്ഷാ പോലീസ് സ്റ്റേഷനിലും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിലും നൽകിയ പരാതിയില്‍ പറയുന്നു.
SUMMARY: Fishing boat catches fire at sea; workers rescued

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരെ കടിച്ച...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ...

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: വരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത...

സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം...

നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി....

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്‌ഐടി

വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ...

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച്‌ എറണാകുളം ജില്ല സെഷൻസ് കോടതി

തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍...

Related Articles

Popular Categories