അബുദാബിയില്‍ വാഹനാപകടം: കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടിലെ സഹായിയായിരുന്ന ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ അബ്ദുല്‍ ലത്തീഫ്, ഭാര്യ, ഉമ്മ, മകള്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബുദാബി – ദുബായ് റോഡില്‍ ഷഹാമക്ക് സമീപം വെച്ചായിരുന്നു അപകടം. അബുദാബിയില്‍ നടന്ന ലിവാ ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിലവില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

SUMMARY: Four Malayalis, including children, die in Abu Dhabi road accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാ​ലാ​യി​ൽ അ​ച്ഛ​നും മ​ക​നും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) വിവിധയിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള...

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

എസ്ഐആർ; കർണാടകയിൽ 2.28 ലക്ഷം ഫോം 7 അപേക്ഷകൾ; അന്തിമ പട്ടിക ഒക്ടോബർ 27-ന്

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ഒക്ടോബർ 22 വരെ...

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ, സൗന്ദര്യവർധക വസ്തു ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക...

ബെംഗളൂരുവിൽ മഴ തുടരും; ഒക്ടോബർ 25 വരെ ജാഗ്രത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരാൻ...

പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

പാ​രീ​സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു...

Related Articles

Popular Categories