ഇറാനിലെ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു

തെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നത്. മരിച്ചവരില്‍ എത്ര പ്രതിഷേധക്കാരുണ്ടെന്നോ എത്ര സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ ഇറാനിയൻ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാൻ ഇന്റർനാഷണൽ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ നൂറുകണക്കിന് മാത്രമാണെന്നും, എന്നാൽ ഇറാനിലെ കടുത്ത വിവരനിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി ഈ കണക്കുകൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.

കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.
SUMMARY: Anti-government protests in Iran; The death toll has crossed 2,400

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

Related Articles

Popular Categories